ഈ സീസണ് ഗോൾഡൻ ബോൾ ലൂണ നേടുമെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ..
ഈ സീസണ് ഗോൾഡൻ ബോൾ ലൂണ നേടുമെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ..
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം പതിപ്പിനുള്ള കാത്തിരിപ്പ് അവസാനിച്ചു.ആദ്യ മത്സരത്തിൽ ഗംഭീര വിജയം നേടി ബ്ലാസ്റ്റേഴ്സ് . ഈ ഒരു സാഹചര്യത്തിൽ തന്നെ മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും മലയാളിയുമായ ജോ പോൾ അഞ്ചേരി ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ വിലയിരുത്തുകയാണ്. മാത്രമല്ല ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ നിന്ന് ഈ സീസണിൽ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഷിൽഡ് നേടുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മാത്രമല്ല ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളാകാൻ എന്ത് കൊണ്ടും യോഗ്യത കേരള ബ്ലാസ്റ്റേഴ്സിനാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ സീസണിൽ ടീമിന്റെ മധ്യനിരയിൽ നിറഞ്ഞാടിയ ലൂണ തന്നെയാവും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
മാത്രമല്ല കഴിഞ്ഞ സീസണിൽ നഷ്ടപെട്ട ഗോൾഡൻ ബോൾ ഈ സീസണിൽ ലൂണയെ തേടി എത്തുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ജോ പോൾ അഞ്ചേരി. ഗോൾഡൻ ഗ്ലോവ് ഒരിക്കൽ കൂടി ഗിൽ സ്വന്തമാക്കുമെന്നും അദ്ദേഹം പറയുന്നു.
കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page